Jaada Lyrics Malyalam | Aavesham |Jithu Madhavan |Fahadh Faasil |Sushin Shyam|Sreenath Bhasi |Nazriya |Anwar RasheedBack
കുലീനരെ ..
ഉദാത്തരെ ..
ഉറ്റ തോഴരെ ..
ശുദ്ധ മർത്യരെ ..
താഴെ വീണ കണ്ട്
പല്ലിളിച്ച കൂട്ടരേ ..
ഏറ്റ തോൽവി കണ്ട്
നോക്കിനിന്ന മൂകരെ ..
പെട്ട മാനഹാനി
ആസ്വദിച്ച നീചരെ ..
തീർന്നു പോകുമെന്ന്
മുൻവിധിച്ച മൂഢരേ..
ശക്തിയുള്ളവന്റെ
കുടപിടിക്കുമല്പാരേ ..
കണ്ണുനീരിനുപ്പു
കറിയിലിട്ട സ്വാർത്ഥരെ ..
മങ്ങി മാഞ്ഞു
ഭൂതകാലം ..
ഇന്നിവന്റെ
ഊഴം ..
കൺ തുറന്ന്
കൺ നിറച്ചു
കാണുക
മോനെ ....ജാഡ .
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കടാ ..
ജാഡ .....
ചുറ്റുമിന്നസൂയ
വല്യവർക്കുപോലുമിന്നു
ദുഖമാ ..
ജാഡ ....
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമായ ..
ജാഡ .....
നല്ലവന്റെ ജാഡ
നല്ല പോലെ
നാട്ടിലിന്നുപാടുക ..
(മ്യൂസിക് )
മാറ്റ് നോക്കുവാൻ
നിരത്തിടേണ്ട കല്ലുകൾ
തൂക്കി നോക്കുവാൻ
തുലാസിലില്ല കട്ടികൾ
അസ്തമിക്കുവാൻ
പറഞ്ഞവർക്ക് മേലെയായി
അഗ്നി തുപ്പുവാൻ
തിരിച്ചുവന്ന സൂര്യനായ്
വേഷ ഭൂഷണങ്ങൾ
മുഴുവനിന്നു മാറവെ
ദോഷ ദൃഷ്ടികൾക്ക്
മുറുമുറുപ്പ് കൂടവേ
മങ്ങിമാഞ്ഞു
ഭൂതകാലം
ഇന്നിവന്റെ
ഊഴം
കൺ തുറന്ന്
കൺ നിറച്
കാണുക
മോനെ ....ജാഡ ...
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കടാ ..
ജാഡ ...
ചുറ്റുമിന്നസൂയ
വല്യവർക്കു പോലുമിന്നു
ദുഖമാ ..
ജാഡ ...
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമായ ..
ജാഡ ....
നല്ലവന്റെ ജാഡ
നല്ല പോലെ
നാട്ടിലിന്നു പാടുക ..
(മ്യൂസിക് )