Kiliye Song Lyrics Malayalam |ARM | Tovino Thomas |Krithi Shetty |Jithin Laal |Dhibu Ninan ThomasBack

lyric imageLyrics language : Malayalam |Composed by : Dhibu Ninan Thomas| written by : Manu Manjith| sung by : KS Harisankar Anila Rajeev

പൂവേ പൂവേ താഴമ്പൂവേ...

നെഞ്ചിൻ നാളം നീ...


പൂവേ പൂവേ താഴമ്പൂവേ...

നെഞ്ചിൻ നാളം

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ


അഴകേ ആഴിക്കണ്ണാലേ....

തഴുകും അമ്പിളിക്കുഞ്ഞോളേ

അരികിൽ ചേർന്നിരിക്കൂലേ

നിലവേ വെറുതെ വാടിനിക്കാതെ

ചിരിയിൽ മുത്തു കുടഞ്ഞാട്ടേ

മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ


കിളിയേ തത്തക്കിളിയേ

കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ

നിറയേ ചിന്നിച്ചിതറും കൊതിയായ്

കുറുമ്പേ കള്ളക്കുറുമ്പേ

ഉള്ളിലൊളിക്കും നാണമെന്താണ്

പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ


തങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...

തങ്കമേ ... തങ്കമേ ... തന്നാനന്നാനേ


മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ

കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...

നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്

പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ


അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ

തീയെരിക്കണൊരാധിയുമെന്തേ

നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ

ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി

നാടറിഞ്ഞൊഇരു താലിയും കെട്ടി

കയ്യിൽ കയ്യും കോർത്തുംകൊണ്ടേ

കോോടേ കൂട്ടും ഞാൻ

മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ

തന്താനേ തന്താനേ തന്താനന്നാനേ


പൂവേ പൂവേ താഴമ്പൂവേ

നെഞ്ചിൻ നാളം

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ


അഴകേ ആഴിക്കണ്ണാലേ

തഴുകും അമ്പിളിക്കുഞ്ഞോളേ

അരികിൽ ചേർന്നിരിക്കൂലേ

നിലവേ വെറുതെ വാടിനിക്കാതെ

ചിരിയിൽ മുത്തു കുടഞ്ഞാട്ടേ

മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ


കിളിയേ തത്തക്കിളിയേ

കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ

നിറയേ ചിന്നിച്ചിതറും കൊതിയായ്

കുറുമ്പേ കള്ളക്കുറുമ്പേ

ഉള്ളിലൊളിക്കും നാണമെന്താണ്

പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ