Ninde kannil virunnu vannuBack
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീലസാഗരവീചികള്
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗമരീചികള്
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീലസാഗരവീചികള്
അന്തിമേഘം വിണ്ണിലുയര്ത്തീ
നിന്റെ കവിളിന് കുങ്കുമം
രാഗമധുരം നെഞ്ചിലരുളി
രമ്യമാനസ സംഗമം
വാനഗംഗ താഴെവന്നൂ
പ്രാണസഖിയെന് ജീവനിൽ
(നിന്റെ കണ്ണിൽ)
താമരക്കുട നീര്ത്തി നിന്നൂ
തരളഹൃദയസരോവരം
ചിന്തുപാടീ മന്ദപവനന്
കൈയ്യിലേന്തീ ചാമരം
പുളകമുകുളം വിടര്ന്നു നിന്നൂ
പ്രേയസീ നിന് മേനിയിൽ
(നിന്റെ കണ്ണിൽ)