Pirakilaro Vilicho - Pavi Caretaker - Malayalam LyricsBack
പിറകിലാരോ വിളിച്ചോ
മധുര നാരകം പൂത്തോ
അകലെ മുകിലിന് പിറകിൽ പനിമതി
വെറുതെ എന്തിനു ഒളിച്ചു
മുറിയിൽ കതകിനു വെളിയിൽ ഒരു കിളി
പതിയെ ഒന്ന് ചിലച്ചു ... ( 2 )
ഒരിക്കൽ ഒന്നാച്ചിൻ കരയിൽ നിൽക്കെ
ചിരിക്കും പൂങ്കാറ്റെൻ അരികിൽ വന്നു
നീലരാവിൽ നിലാവിൽ നീന്തി ഇന്നാരോ
കിനാവിൽ വന്ന് ആറാടി പൊന്നാതിരയിൽ
വാർമതിയോ വാരിലെ വാരൊളി ചിമിഴോ
വാതിൽ വരെ കോലമിടും രാവിന്റെ
മൻധാര മലരിതൾ താരകളോ
നിഴലിന് തണലിലെ വെയിലിന് മലരിനെ
വെറുതെ എന്ത് വിളിക്കും
പിറകിൽ .. ആരോ ...
പിറകിലാരോ വിളിച്ചോ
മധുര നാരകം പൂത്തോ
അകലെ മുകിലിന് പിറകിൽ പനിമതി
വെറുതെ എന്തിനു ഒളിച്ചു
മുറിയിൽ കതകിനു വെളിയിൽ ഒരു കിളി
പതിയെ ഒന്ന് ചിലച്ചു